നിയന്ത്രണം വിട്ട കാർ ഇടിച്ച് അപകടം.. 4 പേർക്ക് പരിക്ക്…

കൊടക്കാട് ദേശീയപാതയിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ മറ്റ് വാഹനങ്ങളിൽ ഇടിച്ചു കയറിയാണ് അപകടം നടന്നത്. മണ്ണാർക്കാട് നിന്നും പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവരെ വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
ഇന്ന് വൈകിട്ടായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാർ സമീപത്തുള്ള ഹോട്ടലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കാണ് പരിക്കേറ്റത്. ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകളും അപകടത്തിൽ തകർന്നു.



