തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തിൽ മികച്ച പോളിംഗ്… വോട്ടെടുപ്പ് സമയം അവസാനിക്കുമ്പോഴും പലയിടത്തും നീണ്ട ക്യൂ

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 7 ജില്ലകളില്‍ നടന്ന വോട്ടെടുപ്പില്‍ മികച്ച പോളിംഗ്. 7 മണി വരെയുള്ള കണക്ക് അനുസരിച്ച് പോളിംഗ് 71 ശതമാനം രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളം ജില്ലയിലാണ് (74.21%). കുറവ് പോളിംഗ് പത്തനതിട്ടയിലാണ് (66.55%). തിരുവനന്തപുരം (67.1%),  കൊല്ലം (70%), ആലപ്പുഴ (73.58%), കോട്ടയം (70.68%), ഇടുക്കി (71.28%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ്. വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും പലയിടത്തും ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിരയായിരുന്നു. വരിയിൽ ഉള്ളവര്‍ക്ക് ടോക്കൺ നൽകി വോട്ടുചെയ്യാൻ അനുവദിച്ചു. 75 ശതമാനം പോളിംഗ്  പ്രതീക്ഷിക്കുന്നുവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. അവസാന പോളിംഗ് ശതമാനം 8 മണിയോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു

Related Articles

Back to top button