ആലപ്പുഴയിൽ പോളിങ്ഉയരുന്നത് നല്ല ലക്ഷണമെന്ന്…വെള്ളാപ്പള്ളി നടേശൻ.

ആലപ്പുഴ: ആലപ്പുഴയിൽ പോളിങ്ഉയരുന്നത് നല്ല ലക്ഷണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജനങ്ങൾ വോട്ട് രേഖപ്പെടുത്താൻ വാശിയോടെ വരുന്നു എന്നത് നല്ല കാര്യമാണ് എന്നും മത്സരബുദ്ധിയോടെയാണ് എല്ലാവരും പ്രവർത്തിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ത്രിതല പഞ്ചായത്ത് പ്രവർത്തനത്തിന്റെ ഒരു മാർഗരേഖ കണക്കാക്കികൊണ്ട് നമ്മൾ എല്ലാം കണക്കുകൂട്ടരുത്. രാഷ്ട്രീയത്തിനുപരിയായ തീരുമാനമായിരിക്കും ഇവിടങ്ങളിലെ വോട്ട്. പാർലമെൻ്റ്, അസംബ്ലി തിരഞ്ഞെടുപ്പുകളിൽ സ്ഥിതി വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ മൂന്ന് തരത്തിലാണ് നമ്മുടെ വോട്ടിങ് രീതി. ആലപ്പുഴയിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും മൂന്ന് രാഷ്ട്രീയപാർട്ടികളും പുറകോട്ട് പോയിട്ടില്ല എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു



