അടൂര്‍ പ്രകാശ് തിരുത്തി പറയണം… ഈ കേസില്‍ എന്തൊക്കയോ ചീഞ്ഞുനാറുന്നുണ്ട്….രാജ്മോഹൻ ഉണ്ണിത്താൻ

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് നീതി ലഭിച്ചെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരാമര്‍ശത്തിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍. യുഡിഎഫിന് ഇക്കാര്യത്തില്‍ രണ്ട് അഭിപ്രായം ഇല്ല. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫും യുഡിഎഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി ഡി സതീശനും തങ്ങള്‍ അതിജീവിതയ്‌ക്കൊപ്പമാണെന്ന നിലപാട് വ്യക്തമാക്കിയതാണ്. കേസ് മേല്‍ക്കോടതിയിലേക്ക് പോകുമല്ലോ. കുറ്റക്കാരായ ആറുപേര്‍ക്കും അതിജീവിതയുമായി മുന്‍വൈരാഗ്യം ഉണ്ടെന്ന് കാണാന്‍ കഴിയില്ല. അപ്പോള്‍ തന്നെ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാണ്. ഡെന്‍മാര്‍ക്കിലെന്തോ ചീഞ്ഞ് നാറുന്നുവെന്ന് ചൊല്ലുണ്ട്. ഈ കേസില്‍ എന്തൊക്കയോ ചീഞ്ഞുനാറുന്നുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Related Articles

Back to top button