പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്.. ഒപ്പം ടൈറ്റിലും…

1999 റിലീസ് ചെയ്ത് ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ ചിത്രമാണ് പടയപ്പ. രജനികാന്തിന്റെ പടയപ്പ എന്ന കഥാപാത്രവും രമ്യ കൃഷ്ണന്റെ നീലാംമ്പരി എന്ന വേഷവുമായിരുന്നു സിനിമയിലെ വലിയ ഹൈലൈറ്റ്. ഇന്നും ഈ സിനിമയ്ക്കും കഥാപാത്രങ്ങൾക്കും സംഭാഷണങ്ങൾക്കും ആരാധകർ ഏറെയാണ്. നിലവിൽ റീ റിലിസിന് ഒരുങ്ങുകയാണ് പടയപ്പ. ഈ അവസരത്തിൽ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് രജനികാന്ത്. ഒപ്പം ടൈറ്റിലും പ്രഖ്യാപിച്ചിട്ടുണ്ട്.

“50 വർഷത്തെ എന്റെ സിനിമാ ജീവിതത്തിൽ, തിയേറ്റർ ഗേറ്റെല്ലാം തകർത്ത് അകത്തുകയറി സ്ത്രീകൾ കണ്ട ഒരേയൊരു സിനിമ പടയപ്പയാണ്. 2.0, ജയിലർ 2 ഒക്കെ വന്ന വേളയിൽ എന്തുകൊണ്ട് പടയപ്പ 2 ചെയ്തു കൂടാ എന്ന തോന്നൽ എനിക്ക് വന്നു. അടുത്ത ജന്മത്തിൽ നിന്നെ പഴി വാങ്ങാതെ വിടില്ലെന്ന് നീലാംബരി പറയുന്നുണ്ട്. അതുപോലെ സിനിമയുടെ പേര് നീലാംബരി- പടയപ്പ 2. കഥയെ കുറിച്ച് ചർച്ചകൾ നടക്കുകയാണ്. എല്ലാം നല്ല രീതിയിൽ വന്നാൽ പടയപ്പ പോലൊരു സിനിമ സംഭവിക്കും. രസികർക്ക് തിരുവിളയാകും”, എന്ന് രജനികാന്ത് പറഞ്ഞു.

“ഞാനാണ് പടയപ്പ നിർമിച്ചത്. ഒരു ഒടിടിക്കോ സാറ്റലൈറ്റിനോ ഈ പടം ഞാൻ കൊടുത്തിട്ടില്ല. സൺ ടിവിക്ക് രണ്ട് തവണ കൊടുത്തു. അല്ലാതെ ഒന്നുമില്ല. ജനങ്ങൾ തിയറ്ററിൽ ആഘോഷിക്കേണ്ട സിനിമയാണത്. ഒടുവിൽ എന്റെ സിനിമാ ജീവിതത്തിലെ 50-ാം വർഷം റിലീസ് ചെയ്യണം എന്ന് തീരുമാനിച്ചു”, എന്നും രജനികാന്ത് കൂട്ടിച്ചേർത്തു. റീ റിലീസിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പുതിയ വീഡിയോയിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

Related Articles

Back to top button