തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ പൊലീസുകാരനെ പാമ്പ് കടിച്ചു…

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ പൊലീസുകാരനെ പാമ്പ് കടിച്ചു. തിരുവനന്തപുരം കോട്ടൂർ വനത്തിൽ ആണ് സംഭവം. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ അനീഷിനാണ് കടിയേറ്റത്. അഗസ്ത്യവനത്തിനുള്ളിൽ പൊടിയം സംസ്‌കാരിക നിലയത്തിൽ തെരഞ്ഞെടുപ്പ് സുരക്ഷാ ജോലിക്കായി എത്തിയതായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ.ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിനുള്ളിൽ വരുന്ന ഏക പോളിങ് സ്റ്റേഷനാണ് പൊടിയം.

Related Articles

Back to top button