കേരള സർവകലാശാല ജാതി അധിക്ഷേപ കേസ്; സി എൻ വിജയകുമാരിയ്ക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ വിവാദത്തിൽ സംസ്‌കൃത വകുപ്പ് മേധാവി സി എൻ വിജയകുമാരിയ്ക്ക് മുൻകൂർ ജാമ്യം. കർശന ഉപാധികളോടെ നെടുമങ്ങാട് SC/ST കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് ഞായറാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണം, സമാന സംഭവങ്ങൾ ഉണ്ടാവരുതെന്നും നിർദ്ദേശിച്ചാണ് കോടതി ജാമ്യം അനുഭവിച്ചത്.
പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയന്റെ പരാതിയിലായിരുന്നു സി എൻ വിജയകുമാരിക്കെതിരെ കേസെടുത്തത്. കേസിൽ വിജയകുമാരിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.’നിനക്ക് എന്തിനാണ് ഡോക്ടര്‍ എന്ന വാല്, നിനക്ക് വാലായി നിന്റെ ജാതിപ്പേര് ഉണ്ടല്ലോ’ എന്ന് റിപ്പോര്‍ട്ടില്‍ ഒപ്പിട്ട് നല്‍കുമോ എന്ന് ചോദിച്ച വിദ്യാര്‍ത്ഥിയോട് വകുപ്പ് മേധാവി പറഞ്ഞതായി എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു.



