കടലില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസുകാരനെ കാണാനില്ല.. തിരച്ചില്‍ തുടരുന്നു…

എറണാകുളം വൈപ്പിനില്‍ കടലില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസുകാരനെ കാണാനില്ല. ഫോര്‍ട്ട് കൊച്ചി സ്വദേശി മിഖായേലിനെയാണ് കാണാതായത്. പൊലീസും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്.
ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് മിഖായേല്‍ കടലില്‍ കുളിക്കാനിറങ്ങിയത്. ആകെ അഞ്ച് വിദ്യാര്‍ഥികളാണ് കടലില്‍ ഇറങ്ങിയത്. അതില്‍ മൂന്നുപേര്‍ തിരയില്‍ അകപ്പെടുകയായിരുന്നു. അതില്‍ രണ്ടുപേരെ പിന്നീട് രക്ഷപ്പെടുത്തിയെങ്കിലും മിഖായേലിനെ ഈ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചില്ല. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.



