കലാശക്കൊട്ടിനിടെ എൽഡിഎഫ് – യുഡിഎഫ് സംഘർഷം

തിരുവനന്തപുരം പോത്തൻകോട് എൽഡിഎഫ് – യുഡിഎഫ് സംഘർഷം. തദ്ദേശ തിരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെയാണ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. പൊലീസ് ഇടപെട്ടതോടെ സംഘർഷം അവസാനിക്കുകയായിരുന്നു.

അതേസമയം തിരുവനന്തപുരത്ത് കലാശക്കൊട്ടിനിടെ രണ്ട് അപകടമുണ്ടായി. പോത്തൻകോട് കലാശക്കൊട്ടിനിടെ വാഹനത്തിൽ നിന്ന് വീണ് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു. തിരുവനന്തപുരം നെയ്യാറ്റിന്‍കര തിരുപുറത്ത് പ്രചാരണ വാഹനം നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് അപകടത്തിൽ ഡ്രൈവറിന് പരിക്കേൽക്കുകയുമുണ്ടായി.

Related Articles

Back to top button