വാതിൽ തുറന്നു കിടക്കുന്നു..നീലേശ്വരത്തെ ഭഗവതി ക്ഷേത്രത്തിൽ നിന്ന് നഷ്ട്ടപെട്ടത്…

കാസർകോട് നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ മോഷണം. വിഗ്രഹത്തിൽ ചാർത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ നടന്ന കവർച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ദേവി വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണമാണ് മോഷ്ടിച്ചത്. ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി. ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തിൽ പതിവ് പൂജകൾക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതിൽ തകർന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകൾ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി



