‘രാഹുലിനെതിരെയുള്ള ബലാത്സംഗക്കേസിലെ പരാതിക്കാരന്‍ സണ്ണി ജോസഫ്?’ 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ബലാത്സംഗ കേസിലെ പരാതിക്കാരന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണെന്ന് അഡ്വ. ശ്രീജിത്ത് പെരുമന. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയ 22 പേജുള്ള സെഷന്‍സ് കോടതി ഉത്തരവിലാണ് ഇത്തരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് ശ്രീജിത്ത് പറയുന്നത്. കെപിസിസിയ്ക്ക് ലഭിച്ച പരാതി പൊലീസിന് നല്‍കിയതിനാലും പരാതിക്കാരിയുടെ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാലുമാണ് സാങ്കേതികമായി പരാതി പൊലീസിനെ അറിയിച്ച കെപിസിസി പ്രസിഡന്റ് ആയതെന്നും കുറിപ്പില്‍ പറയുന്നു.

ഫെയസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത പീഡന പരാതിയിലെ പരാതിക്കാരൻ KPCC പ്രസിഡന്റ് അഡ്വ സണ്ണി ജോസഫ് ❗

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യഹർജ്ജി തള്ളിയ 22 പേജുള്ള സെഷൻസ് കോടതി ഉത്തരവ് ലഭ്യമായി.

സാങ്കേതികണമെങ്കിലും അതിൽ കൗതുകകരമായി തോന്നിയ ഒരു കാര്യം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ ഗുരുതരമായ പീഡന പരാതിയിലെ പരാതിക്കാരൻ കേരള പ്രദേശ് കോൺഗ്ഗ്രസ് കമ്മറ്റി പ്രസിഡന്റാണ് എന്നുള്ള കാര്യമാണ്. ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത് FIR നമ്പർ 4156/2025 റേപ്പ് കേസിലെ പരാതിക്കാരന്റെ കോളത്തിൽ ഉള്ളത് KPCC പ്രസിഡന്റ് എന്നാണ് എന്നത് കൗതുകമായി.

KPCC യ്ക്ക് ലഭിച്ച പരാതി പോലീസിന് നൽകിയതിനാലും പരാതിക്കാരിയുടെ വിവരങ്ങൾ ലഭ്യമല്ലാത്തത്തിനാലുമാണ് സാങ്കേതികമായി പരാതി പോലീസിനെ അറിയിച്ച KPCC പ്രസിഡന്റ് പരാതിക്കാരൻ ആയത്.

സ്വന്തം MLA യ്ക്കെതിരെ പീഡന പരാതി നൽകിയ പാർട്ടി പ്രസിഡന്റ് എന്നതാണ് കൗതുകം.

#KPCCPresident #RAHULMAMKOOTATHIL

അഡ്വ ശ്രീജിത്ത്‌ പെരുമന

Related Articles

Back to top button