എത്തിയത് മരണാനന്തര ചടങ്ങിന്, അടിച്ച് പൂസായി തമ്മിൽത്തല്ലി.. മൂന്ന് യുവാക്കൾ കിണറ്റിൽ വീണു..

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി. തർക്കത്തിനിടെ മൂന്ന് പേർ കിണറ്റിൽ വീണതോടെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് പിൻവശത്തുള്ള വീട്ടിലെ മരണാനന്തര ചടങ്ങിനെത്തിയതായിരുന്നു യുവാക്കൾ.
ഇതിൽ അഞ്ച് പേരടങ്ങുന്ന സംഘം മദ്യപിച്ച ശേഷം അടുത്ത പുരയിടത്തിലെ കിണറ്റിൻകരയിലിരുന്ന് സംസാരിക്കുകയായിരുന്നു. ഇതിനിടെ സംസാരം വാഗ്വാദത്തിലേക്കും പിന്നാലെ കയ്യാങ്കളിയിലേക്കും നീങ്ങുകയായിരുന്നു.പിന്നാലെ മൂന്നുപേർ കിണറ്റിൽ വീണു.അനൂപ്, സനു, ശ്യാം എന്നിവരാണ് കിണറ്റിലകപ്പെട്ടത്. ആദ്യം കിണറ്റിൽ വീണ അനൂപിനെ രക്ഷിക്കാനായി ഇറങ്ങിയ സുഹൃത്തുക്കളാണ് മറ്റ് രണ്ട് പേരുമെന്നാണ് വിവരം.


