ഐടി വ്യവസായി വേണു ​ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസ്; അസാധാരണ നീക്കവുമായി സുപ്രീം കോടതി

ഐടി വ്യവസായി വേണു ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡന പരാതിയിൽ അസാധാരണ നീക്കവുമായി സുപ്രീം കോടതി. കേസ് മധ്യസ്ഥതയിലൂടെ തീർത്തുകൂടെയെന്ന് അതിജീവിതയോട് ചോദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റേതാണ് ചോദ്യം. കേസ് സുപ്രീം കോടതിയുടെ മീഡിയേഷൻ സെന്ററിന് വിട്ടു. വേണു ഗോപാലകൃഷ്ണൻ്റെ മുൻകൂർ ജാമ്യഹർജിയിലാണ് സുപ്രീം കോടതിയുടെ അസാധാരണ നടപടി.

Back to top button