തൊട്ടാൽ പൊള്ളും മണ്ണെണ്ണ…സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം..

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം. ലിറ്ററിന് 74 രൂപയായി ഉയര്‍ന്നു. ആറ് മാസം കൊണ്ട് മണ്ണെണ്ണയ്ക്ക് ലിറ്ററിന് 13 രൂപയാണ് കൂടിയത്. ജൂണില്‍ ലിറ്ററിന് 61 രൂപയായിരുന്നു. ഇതാണ് ഡിസംബര്‍ മാസം ആകുമ്പോഴേക്ക് 74 രൂപയായി ഉയര്‍ന്നത്. മണ്ണെണ്ണയുടെ വില ഉയര്‍ന്നതോടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. റേഷന്‍ കടകളില്‍ പോലും മണ്ണെണ്ണ കിട്ടാക്കനിയായി മാറിയിരിക്കുകയാണ്.

വൈദ്യുതീകരിക്കാത്ത വീടുകളെയും മുന്‍ഗണന കാര്‍ഡ് ഉടമകളെയുമാണ് മണ്ണെണ്ണയുടെ വില വര്‍ദ്ധന പ്രതികൂലമായി ബാധിക്കുക. എന്നാല്‍ വില വര്‍ധനവില്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു എതിര്‍പ്പും അറിയിച്ചില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. ക്രൂഡ് ഓയിലിന്റെ വില വര്‍ധനവാണ് മണ്ണെണ്ണയുടെ വില വര്‍ധിക്കാന്‍ കാരണമായത്.

Related Articles

Back to top button