ടോൾ പ്ലാസയിൽ ഇനി ക്യൂ നിൽക്കേണ്ട; ടോൾ പിരിക്കൽ പൂർണമായും ഇലക്ട്രോണിക് സംവിധാനത്തിലേക്ക്…

ടോൾ പ്ലാസയിൽ ഇനി ക്യൂ നിൽക്കേണ്ടിവരില്ല. ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ടോൾ പിരിക്കൽ പൂർണമായും ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറ്റാനൊരുങ്ങുന്നു. ഇതോടെ ടോൾ പ്ലാസയിൽ ക്യൂ നിൽക്കേണ്ട സ്ഥിതി ഒഴിവാകുമെന്ന് ലോക്‌സഭയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഇലക്‌ട്രോണിക് സംവിധാനം 10 സ്ഥലങ്ങളിലാണ് ഇതുവരെ നടപ്പിലാക്കിയിട്ടുള്ളത്.

പണമിടപാടുകൾക്കായി ഇലക്ട്രോണിക് ടോൾ കളക്ഷൻ (എൻ.ഇ.ടി.സി) എന്ന ഏകീകൃത പ്ലാറ്റ്‌ഫോം നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) വികസിപ്പിച്ചിട്ടുണ്ട്. വാഹനത്തിന്റെ വിൻഡ്‌സ്‌ക്രീനിൽ ഘടിപ്പിക്കുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ അധിഷ്ഠിത ഫാസ്‌ടാഗാണ് പുതിയ സംവിധാനം. ഉപയോക്താവിന്റെ ലിങ്ക് ചെയ്‌ത അക്കൗണ്ടിൽ നിന്ന് ടോൾ ഈടാക്കും.

Related Articles

Back to top button