പുടിൻ ഇന്ത്യയിലെത്തി… പ്രോട്ടോക്കോളുകൾ മാറ്റിവെച്ച് വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി…

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തി. പ്രോട്ടോക്കോളുകള്‍ മാറ്റിവെച്ച് വിമാനത്താവളത്തില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റിനെ സ്വീകരിച്ചു. റഷ്യന്‍ പ്രസിഡന്റിനായി പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്ന് അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്. വ്‌ളാഡിമിര്‍ പുടിന്റെ ഔദ്യോഗിക പരിപാടികള്‍ നാളെ നടക്കും.
ഇന്ന് വൈകുന്നേരം 6.35നാണ് റഷ്യന്‍ പ്രസിഡന്റ് ഡല്‍ഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. 2021നു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം നടക്കുന്ന ആദ്യ സന്ദര്‍ശനം കൂടിയാണിത്. 26-27 മണിക്കൂര്‍ പുടിന്‍ ഇന്ത്യയില്‍ ചിലവഴിക്കുന്നുണ്ട്.



