‘ധാർമികതയുണ്ടെങ്കിൽ രാജിവെയ്ക്കണമെന്ന് പറയില്ല, ധാർമികതയില്ലല്ലോ…കെ മുരളീധരൻ….

തിരുവനന്തപുരം: ഗുരുതരമായ ലൈംഗിക പീഡന പരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ
എംഎൽഎയുടെ നിയമസഭാംഗ്വതവുമായി ബന്ധപ്പെട്ട പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ധാര്‍മികയില്ലാത്ത പ്രവര്‍ത്തികള്‍ ചെയ്തയാളോട് ധാര്‍മികതയുണ്ടെങ്കില്‍ രാജിവെക്കണമെന്ന് പറയാനാകില്ലല്ലോ എന്ന് കെ.മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിന് മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ കോൺഗ്രസ് പാർട്ടിയിൽ നിന്നും എംഎൽഎയെ പുറത്താക്കിയിരുന്നു. തുടർന്നാണ് മുരളീധരന്റെ പ്രതികരണം.




