കോട്ടയത്ത് കുഞ്ഞിനെ സഹായിക്കാനുള്ള ചാരിറ്റി വിഡിയോയിൽ തട്ടിപ്പ്…

സംസ്ഥാനത്ത് ചാരിറ്റി വിഡിയോയിൽ വ്യാജ ക്യു ആർ കോഡ് വെച്ചുള്ള തട്ടിപ്പ് വീണ്ടും. കോട്ടയത്ത് പിഞ്ചുകുഞ്ഞിനെ സഹായിക്കാനുള്ള വീഡിയോയിൽ വ്യാജ അക്കൗണ്ടും ക്യു ആർ കോഡും ചേർത്ത് പണം തട്ടി. ചാരിറ്റി പ്രവർത്തകൻ അമർഷാൻ പോലീസിൽ പരാതി നൽകി. എന്നാൽ വ്യാപക തട്ടിപ്പ് നിരവധിതവണ ശ്രദ്ധയിൽപ്പെട്ടിട്ടും പൊലീസ് ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ല.

സംസ്ഥാനത്ത് ചാരിറ്റി വിഡിയോകൾ ദുരുപയോഗം ചെയ്ത് കോടികൾ ഉത്തരേന്ത്യൻ മാഫിയകളുടെ നേതൃത്വത്തിൽ തട്ടിയെടുക്കുന്നുവെന്ന വാർത്ത 24 മുൻപും റിപ്പോർട്ട് ചെയ്തതാണ്. പക്ഷേ ഇപ്പോഴും പോലീസ് ഇക്കാര്യത്തിൽ ഗൗരവമായ അന്വേഷണങ്ങളിലേക്ക് കടന്നിട്ടില്ല. പുതിയ പരാതി കോട്ടയത്ത് നിന്നാണ്. വിഹാൻ എന്ന പിഞ്ചു കുഞ്ഞിന്റെ ചികിത്സയ്ക്കായി ചാരിറ്റി പ്രവർത്തകൻ അമർഷാൻ ചെയ്ത വിഡിയോ ആണ് ദുരുപയോഗം ചെയ്യുന്നത്. ഇതിലെ ക്യു ആർ കോഡും അക്കൗണ്ട് നമ്പറും വിവരങ്ങളും മാറ്റി വ്യാജ ക്യുവർ കോഡ് വെച്ച് സഹായം ഫൗണ്ടേഷൻ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

Related Articles

Back to top button