ഹി​ന്ദു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വിദ്യാർത്ഥികളും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രും തമ്മിൽ ഏറ്റുമുട്ടി; 100ല​ധി​കം വി​ദ്യാ​ർത്ഥിക​ൾ​ക്കെ​തി​രെ കേസ്….

ബ​നാ​റ​സ് ഹി​ന്ദു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വിദ്യാർത്ഥികളും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രും തമ്മിൽ സം​ഘ​ർ​​ഷം. 100ല​ധി​കം വി​ദ്യാ​ർ​ത്ഥിക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പൊ​ലീ​സ്. ചൊ​വ്വാ​ഴ്ച രാ​ത്രിയാണ് സംഘർഷമുണ്ടായത്. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

രാ​ജാ റാം ​ഹോ​സ്റ്റ​ലി​ന് സ​മീ​പം വി​ദ്യാ​ർത്ഥിനി​യെ വാ​ഹ​ന​മി​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്.

പ​രാ​തി​പ്പെ​ടാ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ടു​ത്തെ​ത്തി​​യ​തോ​ടെ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, വി​ദ്യാ​ർ​ത്ഥി​ക​ൾ ന​ട​ത്തി​യ ക​ല്ലേ​റി​ൽ കെ​ട്ടി​ട​ങ്ങ​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. സം​ഘ​ർ​ഷ​ത്തി​ൽ ചി​ല വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​രം. പി​ന്നീ​ട്, പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്ഥി​തി​ഗ​തി​ക​ൾ ഇ​പ്പോ​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്ന് അ​സി. പൊ​ലീ​സ് ക​മീ​ഷ​ണ​ർ ഗൗ​ര​വ് കു​മാ​ർ അ​റി​യി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ന്റെ പ​രാ​തി പ്ര​കാ​രം 100ല​ധി​കം വി​ദ്യാ​ർ​ത്ഥിക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യും എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു

Related Articles

Back to top button