നട്ടെല്ലും നിലപാടും ഉണ്ടെങ്കിൽ രാഹുൽ ഒളിവിൽ നിന്ന് പുറത്തുവരണം; പാർട്ടി അയാളെ പുറത്താക്കണം…

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു യുവതി കൂടി പരാതിയുമായി രംഗത്തെത്തിയതോടെ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ഷമ മുഹമ്മദ് പറഞ്ഞു. സിപിഐഎം, ബിജെപി പാർട്ടികളെ പോലെയല്ല കോൺഗ്രസ്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ശക്തമായ നിലപാട് പാർട്ടി എടുത്തിട്ടുണ്ടെന്നും ഷമ പറഞ്ഞു.
യുവതിയുടെ ആരോപണം വന്ന സമയത്ത്, പൊലീസ് എഫ്ഐആർ പോലും ഇടാത്ത സമയത്ത് തങ്ങൾ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെപ്പിക്കുകയും ചെയ്തിരുന്നു. രാഹുൽ നട്ടെല്ലും നിലപാടും ഉള്ള നേതാവാണെങ്കിൽ ഒളിവിൽ നിന്ന് പുറത്തുവരണമെന്നും ഷമ ആവശ്യപ്പെട്ടു.



