വയനാട് ടൗൺഷിപ്പിൽ കോൺ​ഗ്രസും പങ്കാളികളാണെന്ന് ടി. സിദ്ദിഖ്

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി സർക്കാർ കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ കോൺ​ഗ്രസിനും പങ്കുണ്ടെന്ന് എംഎൽഎ ടി. സിദ്ദിഖ്. രാഹുൽ ​ഗാന്ധിയടക്കമുള്ള നേതാക്കൾ പറഞ്ഞിട്ടാണ് കർണാടക സർക്കാർ 20 കോടി രൂപ നൽകിയത്. രമേശ് ചെന്നിത്തലയും ഞാനുമുൾപ്പെടെ മുഴുവൻ പാർലമെന്ററി പാർട്ടി അം​ഗങ്ങളും ഒരുമാസത്തെ ശമ്പളം ഇതിലേക്കായി സർക്കാറിന് നൽകി. എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന ടൗൺഷിപ്പ് സർക്കാറിന്റെയും പാർട്ടിയുടെയും എന്ന വിവക്ഷ വേണ്ട. സർക്കാർ എല്ലാവരുടേതുമാണ്. അതിൽ ഞങ്ങൾ എല്ലാവരുടെയും പങ്കാളിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില ആളുകൾ അവിടെ വന്ന് വീഡിയോ ഇടുന്നത് കണ്ടാൽ അവരുടെ പാർട്ടിയുടെ സംവിധാനം പോലെ തോന്നുമെന്നും അദ്ദേഹം പറഞ്ഞു

Related Articles

Back to top button