രാഹുൽ ഈശ്വറിന് ഡ്രിപ്പ് ഇട്ടു…ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിൽ പരാതിക്കാരിയെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് കസ്റ്റഡിയിൽ കഴിയുന്ന രാഹുൽ ഈശ്വറിന് ജാമ്യമില്ല. രാഹുലിനെ നാളെ വൈകുന്നേരം വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.തുടർന്ന് രാഹുലിനെ വൈദ്യപരിശോധനക്ക് എത്തിച്ചു. രാഹുൽ ഈശ്വറിന് ഡ്രിപ്പ് ഇട്ടു.
നിരാഹാരം കിടക്കുന്ന ആളെന്നെ നിലയിലാണ് നടപടി. വെള്ളം പോലും കുടിച്ചിട്ടില്ലെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. രാഹുലിന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നീതിക്കു വേണ്ടിയുള്ള പോരാട്ടം ആണെന്നും രാഹുൽ പറഞ്ഞു.



