അന്യസംസ്ഥാനത്തു നിന്നും നാട്ടിൽ ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചു…അമ്പലപ്പുഴയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

അമ്പലപ്പുഴ : അന്യസംസ്ഥാനത്തു നിന്നും നാട്ടിൽ ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. വണ്ടാനം നീർക്കുന്നം സ്വദേശികളായ അനന്ദു കുമാർ (24), രെജിലാൽ ( 26) എന്നിവരെ ആണ് ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിസ്മി ജസീറയും പാർട്ടിയും ചേർന്ന് പിടികൂടിയത്. ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിൽ കഞ്ഞിപ്പാടത്തുള്ള ആക്രി കടയിൽ സൂക്ഷിച്ച നിലയിൽ രണ്ട് കിലോയിൽ അധികം കഞ്ചാവ് കണ്ടെടുത്തു.

പ്രദേശത്തെ വിദ്യാർത്ഥികൾക്കുൾപ്പടെ വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവിന് വിപണിയിൽ രണ്ട് ലക്ഷം രൂപയിലേറെ വില വരുമെന്ന് എക്സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ എ. അബ്ദുൾ ഷുക്കൂർ , ഫാറൂഖ്‌ അഹമ്മദ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ആർ.ജോബിൻ, എസ്.ഷഫീഖ്, രണദിവെ തുടങ്ങിയവർ ഉണ്ടായിരുന്നു.

മദ്യം- മയക്കുമരുന്ന് സംബന്ധമായ പരാതികൾ പൊതുജനങ്ങൾക്ക് +914772230182, +91 97440 55084 ഈ നമ്പറുകളിൽ വിളിച്ച് അറിയിക്കാവുന്നതാണ്.

Related Articles

Back to top button