സെന്‍സറില്‍ കറുത്ത പെയിന്റ് അടിച്ച് അലാറം തടഞ്ഞു; എടിഎം ഉന്തുവണ്ടിയില്‍ കടത്തി; വേറിട്ട മോഷണം

എടിഎം ഉന്തുവണ്ടിയില്‍ കടത്തിക്കൊണ്ടുപോയി. ബലഗാവിയിലെ ദേശീപാതയ്ക്ക് സമീപത്തുള്ള എടിഎം ആണ് മോഷ്ടാക്കള്‍ അതിവിദ്ഗധമായി തട്ടിക്കൊണ്ടുപോയത്. എടിഎമ്മില്‍ ഒരുലക്ഷത്തോളം രൂപയുണ്ടായിരുന്നുവെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

സംശയം തോന്നാതിരിക്കാനാണ് മോഷ്ടാക്കള്‍ ഉന്തുവണ്ടിയില്‍ എടിഎം കടത്തിയതെന്ന് പൊലീസ് പറഞ്ഞു.200 മീറ്ററോളം തള്ളിക്കൊണ്ടുപോയ ശേഷം എടിഎം മറ്റൊരുവാഹനത്തില്‍ കടത്തുകയായിരുന്നു. എന്നാല്‍ മോഷ്ടാക്കള്‍ക്ക് അതില്‍ നിന്ന് പണം എടുക്കാന്‍ കഴിയാതെ വന്നതോടെ അത് മറ്റൊരിടത്ത് ഉപേക്ഷിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

Related Articles

Back to top button