‘ലണ്ടനില്‍ പോയി കടമെടുത്തത് എന്തിന്?, എന്തുകൊണ്ട് ഇന്ത്യന്‍ ബാങ്ക് വഴി എടുത്തില്ല?’

കിഫ്ബി മസാല ബോണ്ട് കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മസാലബോണ്ട് വിഷയത്തില്‍ നിരവധി ചോദ്യങ്ങളുണ്ട്. സര്‍ക്കാര്‍ ഒരു ഉത്തരവും നല്‍കിയില്ല. ലണ്ടനില്‍ പോയി പണം എന്തിന് സമാഹരിച്ചതെന്നും എന്തുകൊണ്ട് ഇന്ത്യന്‍ ബാങ്ക് വഴി കടമെടുത്തില്ലെന്നതിനടക്കം മറുപടിയില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
‘ആര്‍ബിഐയുടെ അനുമതി എടുക്കാതെയായിരുന്നു സര്‍ക്കാരിന്റെ നടപടി. ഇഡി നോട്ടീസ് തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന് പറയുന്നത് ശ്രദ്ധ തിരിക്കാനുള്ള വാദം മാത്രമാണ്. അന്വേഷണ ഏജന്‍സികളുടെ നടപടിയെ വേഗത്തില്‍ ആക്കാനോ സാവധാനത്തില്‍ ആക്കാനോ കേന്ദ്രസര്‍ക്കാരിനാവില്ല. സാമ്പത്തിക തട്ടിപ്പ് പിടിച്ചാല്‍ അത് രാഷ്ട്രീയമാണെന്ന് പറയുന്നത് രാഷ്ട്രീയ തന്ത്രമാണെന്നും’ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.


