വെള്ളം കുടിക്കുന്നത് കൊണ്ട് മറ്റു പ്രശ്നങ്ങളില്ല…ജയിലിൽ നിരാഹാരമിരിക്കുന്ന രാഹുൽ ഈശ്വറെ…


നിരാഹാര സമരം ആരംഭിച്ച രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലെ ഡോക്ടർ പരിശോധിക്കും. ഡോക്ടർ ജില്ലാ ജയിലിൽ എത്തിയാണ് പരിശോധിക്കുക. ആരോഗ്യനില വിലയിരുത്തിയായിരിക്കും പിന്നീടുള്ള തീരുമാനം. വെള്ളം കുടിക്കുന്നത് കൊണ്ട് മറ്റു പ്രശ്നങ്ങൾ ഇല്ലെന്ന് ജയിൽ അധികൃതർ പറയുന്നു. അതേസമയം, രാഹുൽ ഈശ്വർ നാളെ ജാമ്യാപേക്ഷ നൽകും. അതിജീവിതയെ അധിക്ഷേപിച്ച കേസിൽ ജാമ്യം തള്ളിയതോടെ ഇന്നലെ വൈകുന്നേരത്തോടെയാണ് രാഹുൽ ഈശ്വറിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റിയത്.

Related Articles

Back to top button