പോക്സോ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ സംഭവ…സൂരജ് പാലക്കാരനെതിരെയുള്ള കേസ് സുപ്രീംകോടതി…

കടയ്ക്കാവൂർ പോക്സോ കേസിലെ അതിജീവിതയുടെ പേര് വിഡിയോയിൽ വെളിപ്പെടുത്തിയതിൽ സൂരജ് പാലക്കാരനെതിരെയുള്ള കേസ് സുപ്രീംകോടതി റദ്ദാക്കി. വീണ്ടും ഇക്കാര്യങ്ങൾ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന താക്കീതോടെയാണ് സുപ്രീംകോടതി കേസ് റദ്ദാക്കിയത്. തിരുവനന്തപുരം സൈബർ പൊലീസാണ് സൂരജ് പാലക്കാരനെതിരെ കേസെടുത്തിരുന്നത്. ഇരയെ മനപൂർവ്വം നാണം കെടുത്താൻ അല്ല ശ്രമിച്ചതെന്നുകാണിച്ച് സൂരജ് പാലാക്കാരൻ മാപ്പ് അപേക്ഷ നൽകിയതോടെയാണ് നടപടി ഉണ്ടായത്. പൊലീസ് സ്റ്റേഷനിലും വിചാരണക്കോടതിയിലും മാപ്പ് അപേക്ഷ നൽകണം. ഇത്തരം കാര്യങ്ങൾ വീണ്ടും ആവർത്തിച്ചാൽ കേസിൽ നടപടികൾ തുടരുമെന്ന മുന്നറിയിപ്പോട് കൂടിയാണ് കോടതി കേസ് റദ്ദാക്കിയത്.



