തട്ടുകടയിലെ വഴക്ക്.. എസ്എൻഡിപി ഓഫീസ് ജനൽച്ചില്ല് തകർന്നു… ഡ്രൈവർ കാറുമായി മുങ്ങി…

കഴക്കൂട്ടത്ത് തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കാനെത്തിയവർ പരസ്‌പരം ഏറ്റുമുട്ടി. അടിപിടി നടക്കുന്നതിനിടെ എസ്എൻഡിപി യോഗം കഴക്കൂട്ടം ശാഖ ഓഫീസിന്റെ ജനൽച്ചില്ലുകളും തകർന്നു. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായത്. സമീപത്തെ കടയിൽ ഭഷണം കഴിച്ച ശേഷം മലപ്പുറം സ്വദേശികളായ മൂന്നുപേരും തിരുവനന്തപുരം സ്വദേശിയും തമ്മിൽ അടിപിടിയും വാക്കേറ്റവുമുണ്ടായി. ഇതിനിടെ ഒരാളുടെ തല ജനലിൽ ഇടിച്ചാണ് ഓഫീസിന്റെ ഗ്ലാസ്‌ പൊട്ടിയതെന്നാണ് വിവരം. പിന്നാലെ കഴക്കൂട്ടം പൊലീസ് സംഘത്തിലുള്ളവരെ കസ്റ്റഡിയിലെടുത്തു. ഇന്റീരിയൽ ജോലികൾക്കായി ശ്രീകാര്യത്ത് താമസിക്കുന്നവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്.

മലപ്പുറം സ്വദേശികളായ സിലി (43), കിഷോർ (25), ഷെറിദാസ് (28), പ്രവീൺദാസ് (25) നേമം ഊരൂട്ടമ്പലം സ്വദേശി അരുൺ (41) എന്നിവരെയാണ് പിടികൂടിയത്. കാറിലെത്തിയ സംഘം കഴക്കൂട്ടം ജംഗ്ഷന് സമീപം തട്ടുകടയിൽനിന്ന് ഭക്ഷണം കഴിച്ചശേഷം അരുണുമായുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലെത്തിയത്. ഇവർ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു. അടി തുടങ്ങിയതോടെ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ കാറുമായി രക്ഷപ്പെട്ടു. പൊലീസ് എത്തി  ഇവരെ കസ്റ്റഡിയിലെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.

Related Articles

Back to top button