ചെറിയ കാര്യമൊന്നുമല്ല! ലക്ഷണമൊത്ത ഒരു ആനയെ വാങ്ങിത്തരാം.. തട്ടിയത് 62.75 ലക്ഷം രൂപ…

ആനയെ വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ച് 62.75 ലക്ഷം രൂപ തട്ടിയതായി പരാതി. പുതുശ്ശേരി സ്വദേശി സൈലേഷ്, അസം സ്വദേശി അബ്ദുൾഹമീദ് ഖാൻ എന്നിവരാണ് പണം തട്ടിയതെന്നാണ് പരാതിയിൽ പറയുന്നത്. ആർത്താറ്റ് സ്വദേശി ഉങ്ങുങ്ങൽ പ്രമോദാണ് കുന്നംകുളം പൊലീസിൽ പരാതി നൽകിയത്.
. പ്രമോദ് മാനേജിംഗ് ഡയറക്ടറായ സംഘദേശം കുറിയുടെ അക്കൗണ്ടില്‍ നിന്നാണ് പണം നല്‍കിയിട്ടുള്ളത്. 2024 മാര്‍ച്ച് മുതല്‍ 2025 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് 63 ലക്ഷം രൂപ നല്‍കിയത്. വീണ്ടും പണം ആവശ്യപ്പെടുകയും ആനയെ നല്‍കാതിരിക്കുകയും ചെയ്തതോടെ സംശയം തോന്നിയ പ്രമോദ് കുന്നംകുളം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രമോദിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.



