ക്വാട്ടേഴ്സിൽ താമസം ഒറ്റയ്ക്ക്.. ആഹാരം അടുത്തുള്ള ഹോട്ടലിൽനിന്ന്.. പക്ഷെ രണ്ടു ദിവസമായി കാണുന്നില്ല.. അന്വേഷിച്ചെത്തിയപ്പോൾ കണ്ടത്…

ക്വാട്ടേഴ്സിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സൂപ്പർവൈസറെ മരിച്ച നിലയിൽ കണ്ടെത്തി.നിലമ്പൂർ, തിരുവാലി സ്വദേശിയായ പ്രദീപിനെയാണ് (48) മരിച്ച നിലയിൽ കണ്ടെത്തിയത്. റോഡ് നിർമ്മാണത്തിൻ്റെ സൂപ്പർവൈസറാണ് ഇയാൾ. ആറങ്ങോട്ടുകര പൊട്ടിക്കാത്തോട് എന്ന സ്ഥലത്ത് താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആറങ്ങോട്ടുകര- തളി റോഡിൻ്റെ നിർമ്മാണത്തിൻ്റെ മേൽനോട്ട ജോലിക്കാരനായ പ്രദീപ് മാസങ്ങളായി ആറങ്ങോട്ടുകരയിൽ ക്വാർട്ടേഴ്സ് വാടകക്കെടുത്ത് താമസിച്ച് വരികയാണ്. വാടക സ്ഥലത്ത് തനിച്ച് താമസിക്കുന്ന ഇയാൾ ഭക്ഷണം കഴിക്കുന്നത് അടുത്തുള്ള ഹോട്ടലുകളിൽ നിന്നാണ്. ഒന്ന് രണ്ട് ദിവസമായി ഇദ്ദേഹത്തെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റൂമിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയതെന്ന് പൊലീസറിയിച്ചു.



