ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ…ബിജെപി നേതാക്കളെ പ്രതിചേർത്തേക്കില്ല…

തിരുവനന്തപുരത്തെ ആർ.എസ്.എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ ആത്മഹത്യയിൽ ബിജെപി നേതാക്കളെ പ്രതിചേർത്തേക്കില്ല. ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്ന് പൊലീസ്. തൃക്കണ്ണാപുരം ബിജെപി സ്ഥാനാർത്ഥി ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തു. ആനന്ദിനെ സ്ഥാനാർത്ഥിയാക്കാൻ ആരും നിർദ്ദേശിച്ചില്ലന്ന് നേതാക്കൾ മൊഴി നൽകി.

സ്ഥാനാർത്ഥിയാകാൻ സാധിക്കാത്തതിലെ മനോവിഷമം ആവാം മരണകാരണമെന്ന് പൊലീസ് നിഗമനം. പ്രേരണയ്ക്ക് തെളിവ് ലഭിച്ചാൽ മാത്രം ബിജെപിക്കാരെ പ്രതിചേർക്കാനാകൂവെന്നും നിലപാട്. ആനന്ദിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഇതിൽ നിന്ന് തെളിവുകൾ ലഭിച്ചെങ്കിൽ മാത്രമായിരിക്കും ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തുക. അല്ലാത്തപക്ഷം അസ്വഭാവിക മരണമായി കേസ് അവസാനിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.

Related Articles

Back to top button