ശബരിമലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും ദർശനത്തിന് ക്രമീകരണം; തീരുമാനം ഇന്നറിയാം..

ശബരിമലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും ദർശനത്തിന് ക്രമീകരണമുണ്ടാക്കുന്നത് ആലോചിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും. പൊലീസുമായി ആലോചിച്ച് കൂടുതൽ സൗകര്യം ഒരുക്കുമെന്നും കെ ജയകുമാർ പറഞ്ഞു.

പ്രസിഡന്റ് അറിയാതെ അജണ്ട തീരുമാനിക്കില്ലെന്നും കെ ജയകുമാർ പറഞ്ഞു. ശബരിമലയിൽ ഭക്തരുടെ എണ്ണം കൂട്ടുകയല്ല, സൗകര്യം വർദ്ധിപ്പിക്കുകയാണ് വേണ്ടത്. ഇപ്പോൾ തിരക്ക് നിയന്ത്രണവിധേയമാണ്. ഇനി അബദ്ധം പറ്റാൻ പാടില്ല. സ്‌പോട്ട് ബുക്കിങ്ങിന്റെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും കെ ജയകുമാർ പറഞ്ഞു.

പൊലീസുമായി ആലോചിച്ച് കൂടുതൽ സൗകര്യമൊരുക്കും. വാജിവാഹനം തുടങ്ങി മുൻപുള്ള മറ്റു വിഷയങ്ങൾ അറിയില്ലെന്നും കെ ജയകുമാർ പ്രതികരിച്ചു.

Related Articles

Back to top button