ആലപ്പുഴയിൽ ഗർഭിണിയെ കാമുകനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്…

ആലപ്പുഴ: ആറുമാസം ഗർഭിണിയായ യുവതിയെ കാമുകനും വനിതാസുഹൃത്തും ചേർന്നു കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന് . പുന്നപ്ര തെക്കേമഠം വീട്ടിൽ അനിതാ ശശിധരനെ (32) കൊലപ്പെടുത്തിയ കേസിലാണ് വിധി.

മലപ്പുറം നിലമ്പൂർ മുതുകോട് പൂക്കോടൻ വീട്ടിൽ പ്രബീഷിനെ (37) ഒന്നാം പ്രതിയായും കൈനകരി പഞ്ചായത്ത് 10-ാം വാർഡിൽ തോട്ടുവാത്തല പടിഞ്ഞാറു പതിശ്ശേരി വീട്ടിൽ രജനിയെ (38) രണ്ടാം പ്രതിയുമായി നെടുമുടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പള്ളാത്തുരുത്തിക്കു സമീപം ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവമാണ് അന്വേഷണത്തിൽ അരുംകൊലയെന്ന് തെളിഞ്ഞത്. 2021 ജൂലായ്‌ ഒൻപതിനായിരുന്നു സംഭവം

112 സാക്ഷികൾ ഉണ്ടായിരുന്ന കേസിൽ 82 പേരെ വിസ്തരിച്ചു. 131 രേഖകളും ഫൈബർ വള്ളം അടക്കം 53 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. രജനിയുടെ അമ്മ മീനാക്ഷിയടക്കം പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ജഡ്ജി എം. ഷുഹൈബ് മുൻപാകെയാണു വിചാരണ പൂർത്തിയാക്കിയത്.

Related Articles

Back to top button