തൃശൂർ കോർപ്പറേഷനിൽ ബിജെപി സ്ഥാനാർത്ഥി ഡോക്ടർ വി ആതിര പിൻമാറുന്നു…

തൃശൂർ കോർപ്പറേഷനിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റാനുള്ള നീക്കവുമായി ബിജെപി. തൃശൂർ കോർപ്പറേഷനിൽ കുട്ടൻകുളങ്ങരയിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ ആണ് മാറ്റുന്നത്. ഡോക്ടർ വി ആതിര മത്സരിക്കുവെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ആതിര അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് സ്ഥാനാർത്ഥി മാറ്റം. ആതിരയ്ക്ക് പകരം കാനാട്ടുകര ഡിവിഷനിലെ നൃത്ത അധ്യാപികക്കാണ് സാധ്യത. അതേസമയം, കുട്ടൻകുളങ്ങരയിൽ സ്ഥാനാർത്ഥി മോഹികളുടെ കലഹം തുടരുകയാണ്. ഡിവിഷനിലുള്ള രണ്ടു വനിതാ നേതാക്കൾക്കായാണ് കലഹം തുടരുന്നത്. നിലവിൽ പുറത്തുനിന്നുള്ള മുതിർന്ന വനിതാ നേതാവിനെ എത്തിച്ച് പ്രശ്നം പരിഹരിക്കാനുള്ള നീക്കമാണ് നടക്കുന്നത്.



