ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍.. പതിവാക്കാം…

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികൾ ഏതൊക്കെയെന്ന് നോക്കാം…

1. ചീര

നാരുകള്‍ അടങ്ങിയ ചീരയ്ക്ക് ജിഐ കുറവാണ്. അതിനാല്‍ ഇവ കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

2. മുരിങ്ങയില

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മിനറലുകളും ഫൈബറും അടങ്ങിയ മുരിങ്ങയില ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

3. പാവയ്ക്ക

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിലനിര്‍ത്താന്‍ നാരുകളാല്‍ സമ്പന്നമായ പാവയ്ക്കയും സഹായിക്കും.

4. വെള്ളരിക്ക

ഫൈബര്‍ അടങ്ങിയതും കലോറി കുറവുമുള്ള വെള്ളരിക്ക കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെയിരിക്കാന്‍ സഹായിക്കും.

5. തക്കാളി

ഫൈബര്‍ അടങ്ങിയതും ഗ്ലൈസമിക് ഇന്‍ഡക്സ് കുറഞ്ഞതുമായ തക്കാളി കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

Related Articles

Back to top button