ജോലിഭാരം താങ്ങാൻ വയ്യ.. ബിഎൽഒ കുഴഞ്ഞു വീണു.. ആശുപത്രിയിലേക്ക്…

കാരയാട് ബിഎൽഒ കുഴഞ്ഞു വീണു. അരിക്കുളം കെപിഎംഎസ് സ്കൂളിലെ അധ്യാപകൻ അബ്ദുൽ അസീസ് ആണ് കുഴഞ്ഞു വീണത്. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്ഐആർ ഫോം തിരിച്ചു വാങ്ങാനുള്ള ക്യാമ്പിൽ പങ്കെടുത്ത ശേഷം വീട്ടിൽ എത്തിയപ്പോളാണ് കുഴഞ്ഞു വീണത്.
സംസ്ഥാനത്താകെ ബിഎൽഒമാർക്ക് ജോലിഭാരം താങ്ങാനാവാത്ത സാഹചര്യമാണ് ഉള്ളതെന്നാണ് ആക്ഷേപം. കണ്ണൂർ പയ്യന്നൂരിൽ ഒരു ബിഎൽഒ ആത്മഹത്യ ചെയ്തിരുന്നു.


