അലൻ കൊലപാതക കേസിൽ പൊലീസിന് ഗുരുതര വീഴ്ച.. പലതവണ ഏറ്റുമുട്ടിയിട്ടും പൊലീസ് ഇടപെട്ടില്ല…

അലൻ കൊലപാതക കേസിൽ പൊലീസിന് ഗുരുതര വീഴ്ച. സംഘങ്ങൾ പലതവണ ഏറ്റുമുട്ടിയിട്ടും പൊലീസ് ഇടപെട്ടില്ല. സ്പെഷ്യൽ ബ്രാഞ്ചും വിഷയം ഗൗരവത്തിൽ കണ്ടില്ല. സംഘർഷ സാധ്യത ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല. കോടതിയിൽകീഴടങ്ങുന്നതുവരെ പ്രതികളെ പിടികൂടാൻ സാധിക്കാത്തതും ഗുരുതര വീഴ്ച്ചയായി.

അതേസമയം സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി കമ്മീഷണർ.തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ആണ് പൊലീസിനോടും സ്പെഷ്യൽ ബ്രാഞ്ചിനോടും വിശദീകരണം തേടിയത്. മോഡൽ സ്കൂൾ ഗ്രൗണ്ടിൽ ഒരു മാസം മുൻപ് നടന്ന ഫുട്ബോൾ മത്സരത്തിനു ശേഷമാണ് ജഗതിയിലെയും രാജാജി നഗറിലെയും വിദ്യാർത്ഥികൾ ചേരിതിരിഞ്ഞുള്ള സംഘർഷം തുടക്കമായത്.

സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം സംഘർഷം മുതിർന്നവർ കൂടി ഏറ്റുപിടിച്ചതോടെ പലപ്പോഴും മോഡൽ സ്കൂൾ പരിസരം സംഘർഷഭരിതം ആയിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തുനിന്നും ഒരു കിലോമീറ്റർ മാത്രം ദൂരെയാണ് കൊല നടന്ന സ്ഥലം. കൊലപാതകത്തിലേക്ക് എത്തുന്നതുവരെയും പൊലീസ് ഇടപെട്ടില്ലന്നാണ് പരാതി . കന്റോൺമെന്റ് പൊലീസിന്റെ പരിധിയിൽപ്പെട്ടതാണ് കൊല നടന്ന തൈക്കാട് എം ജി രാധാകൃഷ്ണൻ റോഡ്.

Related Articles

Back to top button