സംസാര ശേഷിയില്ല, യുവതിക്ക് മെസേജ് അയച്ചത് ബധിരരും മൂകരും മാത്രമുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി..തട്ടിയത്….

ഭർത്താവിന് വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് സംസാര ശേഷിയില്ലാത്ത സ്ത്രീയുടെ 17 പവൻ സ്വർണ്ണവും ഭർത്താവിന്‍റെ ഐഫോണും കവർന്ന കേസിലെ പ്രതി പിടിയിൽ. മലപ്പുറം പള്ളിപ്പുറം പെരുന്തല്ലൂർ സ്വദേശിയും സംസാര ശേഷിയില്ലാത്തതുമായ അറപ്പയിൽ വീട്ടിൽ മുഹമ്മദ് റാഷിദ് (26) എന്നയാളെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് നിന്നുമാണ് പ്രതി പിടിയിലായത്. കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ബധിരരും മൂകരും മാത്രമുള്ള വാട്സ് ആപ്പ് ഗ്രൂപ്പിൽ വച്ചുള്ള ചാറ്റിലൂടെയാണ് യുവാവ് വീട്ടമ്മയെ പരിചയപ്പെട്ടത്. തുടർന്ന് പേഴ്സണൽ ചാറ്റിലൂടെ ഭർത്താവിന് ഗൾഫിൽ ജോലി തരാമെന്ന് വാഗ്ദാനം ചെയ്തു. പണം തന്നാൽ ഗൾഫിൽ കൊണ്ട് പോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് ഇരുവരും തമ്മിലുള്ള ചാറ്റ് ഭർത്താവിനെ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം വീട്ടമ്മയെ കുന്നംകുളത്തേക്ക് വിളിച്ചുവരുത്തി 17 പവൻ സ്വർണ്ണവും ഭർത്താവിന്‍റെ ഐഫോണും തട്ടിയെടുത്ത് സ്ഥലം വിട്ടു. ഇതോടെ യുവതി കുന്നംകുളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

Related Articles

Back to top button