ലേറ്റായി വന്നാലും ലേറ്റസ്റ്റായി തന്നെ പ്രചാരണം, സെലിബ്രിറ്റി സ്ഥാനാർത്ഥിയല്ല… വിഎം വിനുവിന്റെ പകരക്കാരനായി എത്തുന്നത്…

കോഴിക്കോട് കോർപറേഷൻ കല്ലായി ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ബൈജു കാളക്കണ്ടി മത്സരിക്കും. വോട്ടർപട്ടികയിൽ പേര് ഇല്ലാത്തതിനെ തുടർന്ന് വിഎം വിനുവിന് മത്സരിക്കാൻ സാധിക്കാത്തതിനാലാണ് ബൈജു കാളക്കണ്ടി സ്ഥാനാർത്ഥിയാകുന്നത്. ലേറ്റായി വന്നാലും ലേറ്റസ്റ്റായി തന്നെ പ്രചാരണം നടത്തുമെന്നാണ് സ്ഥാനാർഥി പറയുന്നത്. കല്ലായിയിൽ യുഡിഎഫ് വിജയം ഉറപ്പാണെന്നും സ്ഥാനാർത്ഥി പറഞ്ഞു.



