പതിനാറുകാരനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ച സംഭവം…മാതാവ് പൊലീസ് നിരീക്ഷണത്തില്‍…

തിരുവനന്തപുരം വെഞ്ഞാറാമൂടില്‍ പതിനാറുകാരനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്ന കേസില്‍, കുട്ടിയുടെ മാതാവ് കേരളത്തില്‍ പൊലീസ് നിരീക്ഷണത്തില്‍. യുകെയില്‍ ആയിരുന്ന യുവതി രണ്ടാഴ്ച മുമ്പാണ് കേരളത്തില്‍ എത്തിയത്. സംഭവത്തില്‍ മാതാവിൻ്റെ ആണ്‍സുഹൃത്തിൻ്റെ സഹോദരനും സംശയനിഴലിലാണ്.

യുവതി നെടുമങ്ങാട് സ്വദേശിയെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇവരുടെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ടാണ് മതപരിവര്‍ത്തനം നടത്തിയത്. യുകെയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഇവര്‍ അവിടെ വച്ചാണ് ആണ്‍സുഹൃത്തിനെ പരിചയപ്പെടുന്നത്. കുട്ടിയെ പത്താം ക്ലാസ് സമയത്ത് യുകെയില്‍ കൊണ്ടുപോയ സമയത്തായിരുന്നു ഐഎസില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി പലതരത്തിലുള്ള വീഡിയോകള്‍ ആണ്‍സുഹൃത്ത് കാണിച്ചുകൊടുക്കുന്നത്.

Related Articles

Back to top button