മദ്യപാനത്തിനിടെ ഉണ്ടായ തർക്കം.. രണ്ടു യുവാക്കൾക്ക് കുത്തേറ്റു.. പ്രതി…

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ രണ്ടു യുവാക്കൾക്ക് കുത്തേറ്റു. നല്ലളം സ്വദേശി റമീസ് റഹ്‌മാൻ, ബസാർ സ്വദേശി റഹീസ് എന്നിവർക്കാണ് കുത്തേറ്റത്. ഒരാൾക്ക് വയറിനും മറ്റേയാൾക്ക് കൈക്കുമാണ് കുത്തേറ്റത്.കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം.

പരിക്കേറ്റ രണ്ടു പേരെയും രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ റഹീസിന്റെ പരിക്ക് ഗുരുതരമാണ്. അതേസമയം, ഇരുവരേയും ആക്രമിച്ച പ്രതി അക്ബർ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

Related Articles

Back to top button