മലപ്പുറത്ത് മുസ്‌ലിം ലീഗിൽ കൂട്ടരാജി; പാർട്ടി വിട്ടത് വാർഡ് മെമ്പറുൾപ്പെടെ 150 പേർ

സിപിഎമ്മിൽ നിന്ന് വന്നയാൾക്ക് സീറ്റ് നൽകിയെന്നാരോപിച്ച് മുസ്‌ലിം ലീഗിൽ കൂട്ടരാജി. മലപ്പുറം മാറാക്കരയിലാണ് കൂട്ടരാജി. 24-ാം വാർഡ് മെമ്പറും വാർഡ് ലീഗ് പ്രസിഡന്റും ഉൾപ്പെടെ പാർട്ടി വിട്ടത് 150 പേർ. വാർഡ് കമ്മിറ്റിയുടെ നിർദ്ദേശം മറികടന്ന് സിപിഎമ്മിൽ നിന്ന് വന്നയാൾക്ക് സീറ്റ് നൽകിയെന്നാണ് ആരോപണം.

സാദിഖലി തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടിയേയും പഞ്ചായത്ത് ലീഗ് കമ്മിറ്റി തെറ്റിദ്ധരിപ്പിച്ചുവെന്ന് പാർട്ടി വിട്ടവർ പറഞ്ഞു. നിലവിലെ വാർഡ് മെമ്പർ ഷംല ബഷീർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും.

Related Articles

Back to top button