‘ഇനിയും പതാക വീശും’…ഇന്ത്യൻ പതാക വീശിയും പുതച്ചും പാക്കിസ്ഥാൻ റാപ്പർ

നേപ്പാളിൽ നടന്ന ഒരു പരിപാടിയിൽ പാക്കിസ്ഥാൻ റാപ്പർ തൽഹ അഞ്ജു ഇന്ത്യൻ പതാക വീശുകയും പിന്നീട് പുതയ്ക്കുകയും ചെയ്ത സംഭവം വിവാദം സൃഷ്ടിച്ചു. പരിപാടി അവതരിച്ചിരുന്ന സമയത്ത്, ആൾക്കൂട്ടത്തിൽ നിന്ന് അദ്ദേഹത്തിന് നേരെ ഇന്ത്യൻ ത്രിവർണ്ണ പതാക എറിഞ്ഞു. എന്നാൽ തൽഹ അത് പിടിച്ചെടുത്ത് വീശി, പിന്നെ പുതച്ചു, തുടർന്ന് പരിപാടി തുടർന്നു.
സോഷ്യൽ മീഡിയയിൽ വീഡിയോ വ്യാപകമായി പ്രചരിക്കുകയും പാക് ആരാധകർ അദ്ദേഹത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. എന്നാൽ “എന്റെ ഹൃദയത്തിൽ വെറുപ്പ് ഉണ്ടാകില്ല, കലയ്ക്ക് അതിരുകളില്ല. ഇന്ത്യൻ പതാക ഉയർത്തുന്നത് വിവാദം സൃഷ്ടിച്ചാൽ, അതിനെ അതിന്റെ നിലയിൽ സ്വീകരിക്കും. ഇനിയും പതാക വീശും, മാധ്യമങ്ങളെയോ, യുദ്ധക്കൊതിയന്മാരായ സർക്കാരുകളെയോ, പ്രചാരണത്തെയോ ഞാൻ ഒരിക്കലും കാര്യമാക്കില്ലെന്നും ഉറുദു റാപ്പ് അതിരുകളില്ലാത്തതാണെന്നും എപ്പോഴും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



