തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ ശക്തൻ രാജിവെച്ചു

തിരുവനന്തപുരം ജില്ലാ കോൺഗ്രസ് പ്രസിഡന്റ് പദവിയിൽ നിന്നും മുതിർന്ന നേതാവ് എൻ ശക്തൻ രാജിവെച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് കൈമാറി. ഡിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ താൽപ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. അതേസമയം കെപിസിസി രാജി അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന.


