ഫ്രിഡ്ജിൽ ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണ സാധനങ്ങൾ…

അടുക്കളയിൽ വിശ്രമം ഇല്ലാതെ പ്രവർത്തിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിലാണ് നമ്മൾ സൂക്ഷിക്കാറുള്ളത്. അതിനാൽ തന്നെ ഫ്രിഡ്ജ് എപ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്.അതുകൊണ്ട് തന്നെ ഫ്രിഡ്ജിൽ ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണ സാധനങ്ങൾ ഏതൊക്കെയെന്ന് നോക്കാം…
1.എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷണങ്ങൾ
എക്സ്പയറി കഴിഞ്ഞ ഭക്ഷണങ്ങൾ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. പാൽ, തൈര്, ചീസ് തുടങ്ങിയ ക്ഷീര ഉത്പന്നങ്ങൾ, പഴകിക്കഴിഞ്ഞാൽ ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. കൂടാതെ വാടിയതും കേടുവന്നതുമായ പഴങ്ങളും പച്ചക്കറികളും നീക്കണം.
2. മയോണൈസ്, കെച്ചപ്പ്
ചിലർക്ക് എന്തുതരം ഭക്ഷണം കഴിച്ചാലും മയോണൈസും കെച്ചപ്പും നിർബന്ധമാണ്. എന്നാൽ എക്സ്പയറി ഡേറ്റ് കഴിഞ്ഞാൽ ഇത്തരം ഭക്ഷ്യ വസ്തുക്കൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അതിനാൽ തന്നെ ഇവ ഡേറ്റ് കഴിയുന്നതിന് മുമ്പ് കഴിച്ചു തീർക്കുക.
3. ഇഷ്ടമില്ലാത്ത ഭക്ഷണങ്ങൾ
കഴിക്കാൻ ഇഷ്ടമില്ലാത്ത ഭക്ഷണങ്ങൾ കളയുന്നത് മടിച്ച് ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരുണ്ട്. ഇത്തരം ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ച് സ്ഥലം കളയേണ്ടതില്ല. ഇവ എത്രയും പെട്ടെന്ന് ഒഴിവാക്കുന്നതാണ് ഉചിതം.
4. ബേക്കിംഗ് സോഡ
ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധത്തെ അകറ്റാൻ നല്ലതാണ് ബേക്കിംഗ് സോഡ. എന്നാൽ ദിവസങ്ങളോളം ഇത് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇങ്ങനെ ചെയ്യുന്നത് ഫ്രിഡ്ജിലെ ദുർഗന്ധം കൂടാൻ കാരണമാകുന്നു.



