നിമിഷ രാജുവിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധം.. രാജിവെക്കാൻ നേതാക്കൾ…

തദ്ദേശ തിരഞ്ഞടുപ്പിൽ എഐഎസ്എഫ് നേതാവ് നിമിഷ രാജുവിനെ സ്ഥാനാർത്ഥിയാക്കിയതിനു പിന്നാലെ എറണാകുളം സിപിഐയിൽ പൊട്ടിത്തെറി. നിമിഷ രാജുവിനെ സ്ഥാനാർത്ഥി ആക്കിയതിൽ പ്രതിഷേധിച്ച് രാജിവെക്കുമെന്ന് സിപിഐ ഏഴിക്കര ലോക്കൽ കമ്മിറ്റി അംഗങ്ങൾ വ്യക്തമാക്കി.
ലോക്കൽ കമ്മിറ്റിയിൽ ആലോചിക്കാതെ പുറത്തുനിന്ന് സ്ഥാനാർത്ഥിയെ കൊണ്ടുവന്നുവെന്നാണ് ഇവരുടെ പരാതി.എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്‌ക്കെതിരെ പരാതി നൽകിയ നിമിഷ രാജു നിലവിൽ എഐഎസ്എഫ് ജോയിന്റ് സെക്രട്ടറിയാണ്. പറവൂർ ബ്ലോക്കിൽ കെടാമംഗലം ഡിവിഷനിൽനിന്നാണ് നിമിഷ രാജു എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.



