‘അനീഷിനെ CPIM ഭീഷണിപ്പെടുത്തി’.. ശബ്ദസന്ദേശം പുറത്തുവിട്ട് DCC പ്രസിഡന്റ്…

ഏറ്റുകുടുക്കയിൽ BLO അനീഷ് ജോർജ് ജീവനൊടുക്കിയത് സിപിഐഎം ഭീഷണിയെ തുടർന്നെന്ന് ശബ്ദസംഭാഷണങ്ങൾ പുറത്തുവിട്ട് കോൺഗ്രസ് ആരോപണം. കോൺഗ്രസിന്റെ ബൂത്ത് ലെവൽ ഏജന്റ് വൈശാഖും അനീഷ് ജോർജും തമ്മിലുള്ള ശബ്ദസംഭാഷണമാണ് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പുറത്തുവിട്ടത്. തനിക്ക് സമ്മർദ്ദമുണ്ടെന്ന് ഈ സംഭാഷണത്തിൽ അനീഷ് ജോർജ് സഹ ബിഎൽഒ വൈശാഖിനോട് പറയുന്നുണ്ട്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബൂത്ത് ലെവൽ ഏജന്റുമാർക്ക് പകരം സിപിഐഎം ബ്രാഞ്ച് ബ്രാഞ്ച് സെക്രട്ടറിയാണ് ഫോം വിതരണത്തിനായി അനീഷിനൊപ്പം പോയതെന്ന് DCC പ്രസിഡന്റ് ആരോപിച്ചു.
സിപിഎം അതിപ്രസരം ഉള്ള പഞ്ചായത്ത് ആണത്. അവിടെ ഒരു പഞ്ചായത്ത് മെമ്പർ പോലും കോൺഗ്രസിനില്ല. അവിടെ സിപിഎം BLO മാരെ നിയന്ത്രിച്ച് കള്ളവോട്ട് ചെയ്യാറുണ്ട്. അതിന് സാഹചര്യം ഒരുക്കാൻ ബിഎൽഒ അനീഷ് ജോർജിനെ അവർ ഭീഷണിപ്പെടുത്തി സമ്മർദ്ദം നൽകുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.


