കുട്ടികൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ എത്തിയവർ ആക്രമിച്ചു; 19കാരനെ സുഹൃത്ത് കുത്തിക്കൊന്നു

തിരുവനന്തപുരത്ത് നടുറോഡിൽ യുവാവിനെ കുത്തികൊലപ്പെടുത്തി. രാജാജിനഗർ സ്വദേശി അലൻ(19) ആണ് മരിച്ചത്. തൈക്കാട് വച്ചുണ്ടായ സംഘർഷത്തിനിടെയാണ് അലന് കുത്തേറ്റത്. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൈക്കാട് ക്ഷേത്രത്തിനു സമീപത്തു യുവാക്കൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കളിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിനു കാരണമെന്നാണു സൂചന. കുത്തേറ്റ അലനെ രണ്ടുപേർ ചേർന്ന് ബൈക്കിലാണ് ആശുപത്രിയിൽ എത്തിച്ചത്. സ്‌കൂൾ യൂണിഫോം ധരിച്ച കുട്ടികളും സംഘത്തിലുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കുട്ടികൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ എത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

Related Articles

Back to top button