ആലപ്പുഴയിലും വോട്ടർ പട്ടികയിൽ ക്രമക്കേട്… വോട്ടർ പട്ടികയിൽ പേരില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഗൗരി

ആലപ്പുഴ: ആലപ്പുഴയിലും വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് പരാതി. ആലപ്പുഴ നഗരസഭ വലിയമരം വാർഡിലെ ഗൗരി പാർവതി രാജാണ് പരാതിയുമായി രംഗത്തെത്തിയത്. പുനഃപ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ ഗൗരിയുടെ പേരില്ല. വലിയമരം വാർഡിൽ ഒഴിവാക്കിയവരുടെ ലിസ്റ്റിലാണ് ഗൗരിയുടെ പേരുള്ളത്. 25/10/2025 ലെ വോട്ടർ പട്ടികയിൽ ഗൗരിയുടെ പേരുണ്ടായിരുന്നു. എന്നാൽ, പരിഷ്‌കരിച്ച വോട്ടർ ലിസ്റ്റിൽ ഗൗരിയുടെ പേരില്ല. വലിയമരം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണനയിലുള്ള ആളായിരുന്നു ഗൗരി.

സ്ഥാനാർത്ഥിയായി പേര് ചർച്ചയിൽ വന്ന ശേഷമാണ് പേര് ഒഴിവാക്കിയതെന്ന് ഗൗരി ആരോപിക്കുന്നു. സംഭവത്തിൽ ഡെപ്യൂട്ടി കലക്ടർക്ക് ഗൗരി പരാതി നൽകിയിട്ടുണ്ട്. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിൽ കോൺഗ്രസ് ഗ്രൂപ്പ് തർക്കമാണെന്നാണ് ഗൗരി ആരോപിക്കുന്നത്.

താൻ വലിയമരം വാർഡിൽ സ്ഥിരതാമസക്കാരിയല്ലെന്ന് ആർ സിയാദ് എന്ന കോൺഗ്രസ് പ്രവർത്തകൻ പരാതി നൽകി. തുടർന്ന് ഹിയറിങിന് എത്തുകയും രേഖകൾ ഹാജരാക്കുകയും ചെയ്തു. എന്നാൽ സ്ഥാനാർത്ഥി ആക്കാതിരിക്കാനുള്ള ശ്രമമാണ് നടന്നത്. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയില്ലെന്നും ഗൗരി പാർവതി പറഞ്ഞു.

Related Articles

Back to top button