തൃശൂരില്‍ കോണ്‍ഗ്രസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു…

തൃശൂരില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്താണ് കോണ്‍ഗ്രസ് വിട്ടത്. പാര്‍ട്ടി നേതാക്കളുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് സുജീഷ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഭരിക്കാന്‍ അനുവദിച്ചില്ലെന്നും സുജീഷ പറഞ്ഞു. ബിജെപി ഓഫീസിലെത്തിയാണ് സുജീഷ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.



